Wednesday 13 November 2019 04:49 PM IST : By സ്വന്തം ലേഖകൻ

തുടങ്ങിക്കഴിഞ്ഞു, ഒന്നാം വിവാഹവാർഷികത്തിനുള്ള ഒരുക്കങ്ങൾ...! രൺവീറിനെ ട്രോളി ദീപിക

ranveer-new

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്.

ഇപ്പോഴിതാ, രൺവീറിന്റെ ഒരു ചിത്രം പങ്കുവച്ച് ദീപിക കുറിച്ച സോഷ്യൽ മീഡിയ സ്റ്റാറ്റസാണ് വൈറൽ. രൺവീര്‍ മേക്കപ്പ് ചെയ്യുന്ന ചിത്രത്തിനൊപ്പം ഒന്നാം വിവാഹവാർഷികത്തിനുള്ള ഒരുക്കങ്ങൾ എന്നാണ് ദീപിക കുറിച്ചിരിക്കുന്നത്. ദീപികയുടെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു.

വിവാഹ ശേഷം രൺവീറും ദീപികയും ഒന്നിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ചിത്രത്തിൽ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ. ഭാര്യാ വേഷത്തിൽ ദീപികയും എത്തും.