Thursday 17 January 2019 07:26 PM IST : By സ്വന്തം ലേഖകൻ

‘ബിക്കിനിയിൽ മോശമാകുമെന്ന് കരുതി, ഒടുവിൽ ആ ടെൻഷനൊഴിഞ്ഞു’; മനസു തുറന്ന് ദീപ്തി സതി

deepthi

ലാൽജോസ് മലയാളത്തിന് സമ്മാനിച്ച  പുതുമുഖമാണ് ദീപ്തി സതി. നീന എന്ന ഒറ്റച്ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രത്തിലൂടെ ദീപ്തി സതി പ്രേക്ഷക മനസുകളിൽ ഇടംപിടിക്കുകയും ചെയ്തു. പരസ്യ രംഗത്തു നിന്നുമെത്തി മലയാള സിനിമയിൽ ചുവടുറപ്പിച്ച ദീപ്തിക്ക് ഇന്നും യുവ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയ സ്ഥാനമാണുള്ളത്.

ലക്കി എന്ന മറാഠി ചിത്രമാണ് ദീപിതിയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സിനിമയില്‍ താന്‍ ആദ്യമായി ബിക്കിനിയണിഞ്ഞ് എത്തുന്നുവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇവര്‍. ബിക്കിനി ധരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പും ഫെയ്‌സ്ബുക്കിലൂടെ ദീപ്തി പങ്കുവയ്ക്കുന്നു.


തെങ്ങിന്റെ മുകളിൽ കയറി കൈവിടും, ഓടുന്ന കാറിന്റെ മുന്നിൽ ചാടും; ‘തൃക്കണ്ണന്റെ’ ക്യാൻഡിഡ് ഫൊട്ടോഗ്രഫി സീക്രട്ട്!

അന്ന് ഗ്രൂപ്പ് ഫൊട്ടോയിൽ ഒപ്പം, ഇന്ന് കൂടെക്കൂട്ടി ജീവിതസഖിയാക്കി; ഇത് വേറെ ലെവൽ ‘10 ഇയർ ചലഞ്ച്’

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറൽ

വേദനയില്ലാതെ മൂക്ക് കുത്തണം; കൂവി നിലവിളിച്ച് ഒരു പെൺകുട്ടി! വിഡിയോ വൈറൽ

ഇത്തവണ 'മേരി സ്വീറ്റി'യല്ല, ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന പാവം വീട്ടമ്മ! കയ്യടി നേടി രാജി മനു

''സൗന്ദര്യം കുടികൊള്ളുന്നത് കാഴ്ചക്കാരുടെ കണ്ണിലാണെന്ന് പറയാറുണ്ട്. പക്ഷേ ചില സമയങ്ങളില്‍ ബിക്കിനി സ്‌ക്രീനില്‍ (സാധാരണ ഒരു നീന്തല്‍ വസ്ത്രം) കാണുമ്പോള്‍ അത് നമ്മളില്‍ ആശങ്കകളുണ്ടാക്കം.

സിനിമയില്‍ ബിക്കിനി അണിഞ്ഞാല്‍ അത് മോശമാകുമോ? ആളുകള്‍ എങ്ങിനെ എന്നെ വിലയിരുത്തും. എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകള്‍ എന്നെ അലട്ടിയിരുന്നു.

എന്നാല്‍ ഈ ആശങ്കള്‍ക്കിടയിലും പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ മനസ്സു പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് എസ് യാദവും മറ്റു അണിയറ പ്രവര്‍ത്തകരും എനിക്ക് പിന്തുണ നല്‍കി. 

ബിക്കിനി ചേരുന്ന വിധത്തില്‍ ഞാന്‍ ശരീരത്തെ പാകപ്പെടുത്താന്‍ കുറച്ച് ഒരുക്കങ്ങള്‍ നടത്തി. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.''- ദീപ്തി കുറിച്ചു.