Monday 22 April 2019 12:45 PM IST : By സ്വന്തം ലേഖകൻ

അവർ വീണ്ടും ഒന്നിക്കുന്നു! ഡെന്നിസ് ജോസഫ്–മമ്മൂട്ടി ചിത്രം വരുന്നു

dennis-new

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ പലതും ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലാണ് പിറന്നത്. മോഹൻലാലിന് രാജാവിന്റെ മകനും മമ്മൂട്ടിക്ക് ന്യൂ ഡൽഹിയും സമ്മാനിച്ച എഴുത്തുകാരൻ. ഇരുവരുടെയും കരിയറിലെ നിർണായക വിജയങ്ങളിൽ പലതും ഡെന്നിസിന്റെ രചനകളായിരുന്നു. തിരക്കഥാകൃത്തായും സംവിധായകനായും ഒരു കാലത്ത് മലയാള സിനിമയിലെ സുവർണ നക്ഷത്രമായിരുന്ന ഡെന്നിസ് ഇടവേളയ്ക്കു ശേഷം വീണ്ടും മടങ്ങി വരുന്നു.

മമ്മൂട്ടിക്കു വേണ്ടി തിരക്കഥയൊരുക്കിയാണ് ഡെന്നിസിന്റെ രണ്ടാം വരവ്. ഇടയ്ക്ക് പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയുടെ തിരക്കഥ രചനയിലും ഡെന്നിസ് പങ്കാളിയായിരുന്നു.

പ്രമോദ് പപ്പനാണ് ഡെന്നിസ് – മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ, ന്യൂ ഡൽഹി, സംഘം, നായർ സാബ്, നമ്പർ ട്വന്റി മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത്, എഫ്.ഐ.ആർ തുടങ്ങി വൻ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ ഡെന്നിസ്, മനു അങ്കിൾ, അഥർവം, അപ്പു തുടങ്ങി ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.