ജൂനിയർ എൻടിആർ നായകനായെത്തിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ദേവര’ 3 ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്ന് 304 കോടി കലക്ഷൻ നേടിയതായി നിർമാതാക്കൾ. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യദിന വരുമാനം 172 കോടിയായിരുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ എത്തിയിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ ലോകം മുഴുവനുമുള്ള തിയറ്ററുകളിൽ നാലാം ദിനവും മുന്നേറുകയാണ്.