Monday 09 September 2019 03:08 PM IST : By സ്വന്തം ലേഖകൻ

ആ കരുതലിന്റെ തണൽ ഇനി ഇല്ല! ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു

devayani-new

ഒരു കാലത്ത് തെന്നിന്ത്യയിലെ താരനായികയായിരുന്ന നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലക്ഷ്മി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അമ്മയാണെന്ന് ദേവയാനി അഭിമുഖങ്ങളില്‍ മുൻപ് പറഞ്ഞിട്ടുണ്ട്.

നടന്‍ നകുല്‍, മയൂര്‍ എന്നിവരാണ് മറ്റുമക്കള്‍. സിനിമാ രംഗത്തുള്ള നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.