Wednesday 07 November 2018 03:56 PM IST : By സ്വന്തം ലേഖകൻ

‘‘ആ സംഭവം ജീവിതം മാറ്റി മറിച്ചു, എന്നെ പോലെ ഭർത്താവും പഠിച്ചു” ; തുറന്നു പറഞ്ഞ് ധന്യ മേരി വർഗീസ്

dhanya-new

മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളിൽ ശ്രദ്ധേയയാക്കി. നടൻ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്. അതു കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.

വിവാഹശേഷം ഭർത്താവിനോടൊപ്പം ബിസ്സിനസ്സ് കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയാണ് അവർക്കെതിരെ വഞ്ചന കേസ് വന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവം തന്റെ ജീവിതത്തെ മാറ്റി മറിച്ചതായി ധന്യ പറയുന്നു. ‘‘എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോൾ ഞാൻ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാൻ ശ്രമിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭർത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസിനെ പറ്റി ഒന്നും അറിയില്ല, ഞാൻ എന്റെ ഭർത്താവിനെ സഹായിക്കാൻ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപോലെ എന്റെ ഭർത്താവും പഠിച്ചു….” ധന്യയുടെ വാക്കുകൾ ഇങ്ങനെ.

'എന്റെ അമ്മയെ എനിക്ക്‌ തന്നൂടായിരുന്നോ' എന്ന്‌ നാളെയാ നരുന്ത് ജീവൻ നമ്മളോട് ചോദിക്കുക തന്നെ ചെയ്യും! കുറിപ്പ് വൈറൽ

അമ്മയെ ‘തല്ലിയ’ അച്ഛന് കുഞ്ഞുവാവയുടെ ചീത്ത വിളിയും അടിയും! ക്യൂട്ട് വിഡിയോ

‘‘ആ തീരുമാനം വളരെ വിഷമത്തോടെയായിരുന്നു’’; വിവാഹ മോചനത്തെക്കുറിച്ച് ആമിർ ഖാൻ

‘‘ബാലു അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി, ഞങ്ങളെ അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി’’; ലക്ഷ്മിയെ കണ്ട ഇഷാന്റെ വികാര നിർഭരമായ കുറിപ്പ്