Monday 21 January 2019 04:44 PM IST : By സ്വന്തം ലേഖകൻ

ധർമ്മജന്റെ മകളും അഭിനയ രംഗത്തേക്ക്! ‘ബലൂൺ’ വൈറലാകുന്നു: വിഡിയോ

dharmajan-new

മലയാള സിനിമയുടെ ചിരി നിറവാണ് ധർമ്മജൻ. മിമിക്രിയിൽ തുടങ്ങി നടനായും നിർമ്മാതാവായും വളർന്ന താരം. ധർമ്മജന്റെ മകളും അച്ഛന്റെ വഴിയേ അഭിനയരംഗത്തേക്കെത്തുകയാണ്. ബാല്യത്തിന്റെ കഥ പറയുന്ന ‘ബലൂണ്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് വേദ ധര്‍മ്മജന്‍ അഭിനയരംഗത്തേക്കു കടക്കുന്നത്. ജ്യോതിഷ് തബോർ സംവിധാനം ചെയ്യുന്ന ബലൂണിൽ വേദയാണ് പ്രധാന വേഷത്തിൽ.

ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ബലൂണിന്റെ നിർമ്മാതാവും ധര്‍മ്മജനാണ്. നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.