Thursday 09 July 2020 10:10 AM IST : By സ്വന്തം ലേഖകൻ

അവേഞ്ചേഴ്സിനെ കടത്തിവെട്ടി സുശാന്തിന്റെ ‘ദിൽ ബച്ചാരാ’ ട്രെയിലർ! ചിത്രം 24 ന്

dibachara

ഹോളിവുഡ് ചിത്രം അവേഞ്ചേഴ്സിനെ കടത്തിവെട്ടി സുശാന്ത് സിങ് രാജ്പുത്ത് നായകനായ ദിൽ ബച്ചാരായുടെ ട്രെയിലർ. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ട്രെയിലര്‍ തരംഗമായി. ഇതുവരെ നാലുകോടിയിലേറെ പേരാണ് ട്രെയിലർ കണ്ടത്. 8.3 മില്യൺ ലൈക് ആണ് ലഭിച്ചത്. അവേഞ്ചേഴ്സിനെ മറികടന്നാണ് ഈ നേട്ടം.

സെയ്ഫ് അലിഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. എ ആർ റഹ്മാൻ ആണ് സംഗീതം. ജൂലൈ 24 ന് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി ജൂലൈ 24ന് റിലീസ് ചെയ്യുന്ന ചിത്രം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്കും സൗജന്യമായി കാണാൻ കഴിയും. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ച് സംവിധായകൻ മുകേഷ് ഛബ്രയാണ് ഇക്കാര്യം അറിയിച്ചത്.