Thursday 06 September 2018 04:35 PM IST : By സ്വന്തം ലേഖകൻ

ആ വാർത്തയ്ക്ക് സ്ഥിരീകരണം, ദിലീപും കാവ്യയും കൺമണിക്കായ് കാത്തിരിക്കുന്നു

dk

കുഞ്ഞതിഥിക്കായി കൂടൊരുക്കി കാത്തിരിക്കുകയാണ് ദിലീപ് കാവ്യ ദമ്പതികൾ. താരകുടുംബത്തിലേക്ക് പുതിയൊരതിഥി കൂടിയെത്തുകയാണ്. കാവ്യമാധവന്‍ ഗർഭിണിയാണെന്നും പുതിയൊരു ചുവടുവയ്പിലേക്കുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്നും ദിലീപിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

‘കാവ്യാ മാധവൻ അമ്മയാകാൻ ഒരുങ്ങുകയാണ്. പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.’–ദിലീപിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം മീനാക്ഷിക്കു കൂട്ടായി പുതിയൊരാൾ കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ. ദിലീപ് ആരാധകർക്കും ഇരട്ടി മധുരം നൽകുന്ന വാർത്തയാണിത്.

ഏറെക്കാലം നീണ്ടു നിന്ന ഗോസിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിലാണ് ദിലീപ് കാവ്യയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്. 2016 നവംബർ 25നായിരുന്നു ദിലീപ്–കാവ്യ വിവാഹം.