Friday 22 February 2019 02:22 PM IST : By സ്വന്തം ലേഖകൻ

ആവേശക്കടലിൽ ദിലീപ്! ഖത്തറിലെത്തിയ താരത്തിനു ഗംഭീര വരവേൽപ്പ്: വിഡിയോ

dileep

ദിലീപിന്റെ സിനിമകൾ പോലെ തന്നെ ജനപ്രിയമാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’. കൊച്ചിയില്‍ തുടങ്ങി ഇപ്പോൾ ഗൾഫിലേക്കും വ്യാപിപ്പിച്ച ഈ ഭക്ഷണ ശാലയുടെ പുതിയ ശാഖ അടുത്തിടെയാണ് ഖത്തറിൽ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിനെത്തിയ ദിലീപിന് പ്രവാസി മലയാളികൾ നൽകിയ ആവേശകരമായ സ്വീകരണത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നൂറുകണക്കിനാളുകളാണ് താരം വരുന്നതറിഞ്ഞ് ഹോട്ടലിനു മുന്നില്‍ തടിച്ചു കൂടിയത്. ചടങ്ങുകൾക്കു ശേഷം ദിലീപ് പുറത്തേക്കു വന്നതും ആരാധകർ ആവേശത്തോടെ ചുറ്റും കൂടി. ഒടുവിൽ വളരെ പണിപ്പെട്ടാണ് സുരക്ഷയൊരുക്കിയവർ താരത്തെ കാറിനടുത്തെത്തിച്ചത്. അപ്പോഴും സെൽഫിയെടുക്കാനും, കൈ പിടിക്കാനും ആളുകൾ തിരക്കു കൂട്ടിക്കൊണ്ടിരുന്നു. ‘ദിലീപേട്ടാ...’ വിളികളായിരുന്നു എല്ലായിടത്തും.

ഇതിനിടെ, വഴിയൊരുക്കാൻ ആരാധകരിലൊരാളെ സുരക്ഷാ ചുമതലക്കാരൻ തള്ളി മാറ്റാൻ തുടങ്ങിയത് ദിലീപ് തടഞ്ഞു. കാറിനുള്ളിൽ നിന്ന് തന്നെ കാണാനെത്തിയവരെ കൈ വീശി കാണിച്ചാണ് അദ്ദേഹം മടങ്ങിയത്.