Monday 24 June 2019 07:01 PM IST : By സ്വന്തം ലേഖകൻ

‘വാർത്ത ഉണ്ടാക്കി ആഘോഷിക്കാൻ എന്റെ മകളുടെ ജീവിതം കൂടി...അതു വേണ്ട’! ശുഭരാത്രിയുടെ ട്രെയിലറെത്തി

dileep

ദിലീപ് നായകനാകുന്ന ‘ശുഭരാത്രി’യുടെ ട്രെയിലറെത്തി. ദിലീപിന്റെ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആണെന്ന സൂചനയാണ് ട്രെയിലർ തരുന്നത്.

വ്യാസൻ കെ.പി. (വ്യാസൻ എടവനക്കാട്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. നാദിര്‍ഷ, വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.