Tuesday 07 January 2025 11:56 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഭർത്താവിന്റെ മുഖത്തായിരുന്നുവെങ്കിൽ, പിന്നൊരു ദിവസം കേക്ക് കഴിക്കാൻ ആ വ്യക്തി ഉണ്ടാകില്ല’; നോറയ്ക്കെതിരെ ദിയ

nora

താരസമ്പന്നമായിരുന്നു ബിഗ്‌ബോസ് താരമായ സിജോ ജോണിന്റെ വിവാഹ വേദി. ബിഗ് ബോസിലെ മത്സരാർഥികളും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരും ഉൾപ്പെടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ റിസപ്ഷനിടെ വേദിയിൽ ഫോട്ടോ എടുക്കാനായി കയറിയ ബിഗ് ബോസ് താരം നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ച ദൃശ്യങ്ങവ്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നോറയുടെ ഈ പെരുമാറ്റത്തെ കടുത്ത രീതിയിൽ വിമർശിക്കുകയാണ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. ഇവർ ആരാണെന്ന് അറിയില്ലെങ്കിലും തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹ ദിവസം ഇത്തരത്തിൽ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല എന്ന് ദിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

നോറ സിജോയ്ക്ക് ‘പണി’ കൊടുക്കുന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലും നോറയ്ക്കെതിരെഅമർഷം പുകയുകയാണ്. വിവാഹ ദിവസം നോറ ചെയ്ത പ്രവൃത്തി ശരിയായില്ലെന്നും കല്യാണപ്പെണ്ണിന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുമാണ് കമന്റുകളിൽ അധികവും.

"ശരിക്കും ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്‌പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല," എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.

ബിഗ്‌ ബോസ് സീസൺ ഫൈവിലൂടെ ശ്രദ്ധ നേടി താരങ്ങളാണ് നോറ, സിജോ, ഗബ്രി, ജാസ്മിൻ, സായി കൃഷ്ണ, അഭിഷേക്, ശോഭ തുടങ്ങിയവർ. വലിയ സൗഹൃദത്തിലാണ് ഇവരെല്ലാവരും. അടുത്തിടെയായിരുന്നു സിജോയുടെ വിവാഹം. ദീർഘകാലമായി തന്റെ പ്രണയിനിയായിരുന്ന ലിനു മരിയയെയാണ് സിജോ വിവാഹം കഴിച്ചത്. സിജോയുടെ വിവാഹത്തിനെത്തിയ ബിഗ് ബോസ് താരങ്ങളുടെ കളിതമാശകളുടെ റീലുകളെല്ലാം വൈറലായിരുന്നു. ഇതിനിടെയാണ് സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്ന നോറയുടെ വിഡിയോയും വൈറലാകുന്നത്.