Friday 22 May 2020 12:08 PM IST : By സ്വന്തം ലേഖകൻ

ഇനി ജീവിതത്തിന്റെ പുതിയ തുടക്കം! വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഡോണ്‍

don

നടി മേഘ്‌ന വിന്‍സന്റിന്റെ മുന്‍ ഭര്‍ത്താവും നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായ ഡോണ്‍ ടോണി വിവാഹിതനായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.

don666

ഡിവൈന്‍ ക്ലാര മണിമുറിയില്‍ ആണ് വധു. ഡോണ്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. വിവാഹ ചിത്രങ്ങളും ഡോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഡോണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. താരങ്ങളടക്കം നിരവധി പേരാണ് ഡോണിന് ആശംസകള്‍ നേരുന്നത്. അടുത്തിടെയാണ് ഡോണും മേഘ്‌നയും വിവാഹ മോചിതരായ വാര്‍ത്ത പുറത്തു വന്നത്.

don-555



Tags:
  • Movies