Tuesday 23 July 2019 11:17 AM IST : By സ്വന്തം ലേഖകൻ

ഇഷാ ഗുപ്തയ്ക്കെതിരെ അപകീര്‍ത്തി കേസ്! വിവാദമായി നടിയുടെ ലൈംഗികാരോപണം

esha-new

ബോളിവുഡ് നടി ഇഷാ ഗുപ്തയ്ക്കെതിരെ അപകീര്‍ത്തി കേസുമായി യുവ വ്യവസായി. താൻ ലൈംഗികമായി അധിക്ഷേപിച്ചു എന്ന തരത്തിൽ നടി വ്യാജപ്രചരണം നടത്തിയെന്നാണ് ഡൽഹി സ്വദേശിയായ വ്യവസായി താരത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

പരാതിയിൽ, നടിയെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നതിനൊപ്പം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിഗണിച്ച കോടതി ആഗസ്റ്റ് 28 ന് വാദം കേൾക്കും.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തന്നെ ഒരാൾ തുറിച്ചു നോക്കിയെന്നും കണ്ണുകൾ കൊണ്ടു ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഇഷ ട്വിറ്ററിൽ കുറിച്ചത് വലിയ വാർത്തയായിരുന്നു. ഒപ്പം യുവാവിന്റെ ചിത്രവും വിഡിയോയും താരം പരസ്യപ്പെടുത്തി. ഈ സംഭവത്തിലാണ് താരത്തിനെതിരെ പരാതി.

താരത്തിന്റെ വ്യാജ പ്രചരണം മൂലം സുഹൃത്തുക്കളിൽ നിന്നും കുടുംബക്കാരിൽ നിന്നും നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുവെന്നും ഇത് മനോവേദനയുണ്ടാക്കുന്നുവെന്നുമാണ് യുവാവ് പരാതിയിൽ പറയുന്നത്.