Friday 16 October 2020 11:08 AM IST : By സ്വന്തം ലേഖകൻ

‘25 ലക്ഷം രൂപ ഞങ്ങൾക്ക് ഒരു വലിയ തുകയാണ്’; ഫറാസ് ഖാൻ ഗുരുതരാവസ്ഥയിൽ: സഹായം തേടി കുടുംബം

farraz-khan

ബോളിവുഡ് നടൻ ഫറാസ് ഖാന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സഹോദരൻ ഫഹ്‌മാൻ ഖാൻ. ഫറാസ് ഖാനെ ഗുരുതരാവസ്ഥയിൽ ഐസിയുവിലേക്കു മാറ്റിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

മെഹന്തി (1998), ദുൽഹൻ ബാനൂ മെയിൻ തെരി (1999), ചന്ദ് ബുജ് ഗയ (2005) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫറാസ് ഖാൻ ന്യൂറോളജിക്കൽ ഡിസോർഡർ ബാധിച്ചാണ് ഇപ്പോൾ ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ഫറാസ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരു അവസരമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ഐസിയുവിൽ ആവശ്യമായ ചികിത്സ ലഭിക്കുകയും വൈദ്യസഹായം ലഭിക്കുകയും ചെയ്താൽ മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ സഹായത്തോടെയും പിന്തുണയോടെയും മാത്രമേ ഇത് സാധ്യമാകൂ...കുടുംബത്തിന് 25 ലക്ഷം രൂപ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ ഫഹ്‌മാൻ ഖാൻ പറഞ്ഞു. ഫറാസ് സിനിമകളിൽ പ്രവർത്തിച്ചിട്ട് വർഷങ്ങളായി. 25 ലക്ഷം രൂപ എന്നത് ഒരു വലിയ തുകയാണ്. ഞങ്ങളുടെത് ലളിതമായ ഒരു ജീവിതമാണെന്നും ഫഹ്‌മാൻ പറയുന്നു.

ഫറാസ് ഖാന്റെ കുടുംബത്തെ സഹായിച്ച നടി പൂജ ഭട്ട് ചികിത്സയ്ക്കായി സഹായം നൽകുന്നതിനായി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.