Tuesday 21 May 2019 03:40 PM IST : By സ്വന്തം ലേഖകൻ

‘റമദാനല്ലേ...നോമ്പെടുത്തില്ലേ...’; ഫാത്തിമയുടെ അവധിക്കാല ചിത്രത്തിന് നേരെ സൈബർ ആക്രമണം

fatima

ആമിർ ഖാൻ നായകനായെത്തിയ ദംഗൽ എന്ന ഒറ്റ ചിത്രം മതി ഫാത്തിമ സന ഷെയ്ഖിനെ ഓർത്തു വയ്ക്കാൻ ചിത്രത്തിൽ ആമിർഖാന്റെ മകളായി തകർത്തഭിനയിച്ച ഫാത്തിമ ആരാധക പ്രശംസയും നിരൂപക പ്രശംസയും ഒരു പോലെ നേടുകയും ചെയ്തു. ഏറ്റവും ഒടുവിൽ ആമിറിന്റെ തന്നെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലും ഫാത്തിമ അഭിനയിച്ചിരുന്നു. 

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിൽ ഫാത്തിമ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഫ്ലോറിഡയിൽ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ താരം നേരത്തെ പങ്കുവെച്ചിരുന്നു. ഇതോടെ റമദാൻ മാസത്തിൽ നോമ്പില്ലേ എന്നുചോദിച്ച് യാഥാസ്ഥിതിക വാദികൾ ഫാത്തിമക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഫാത്തിമയുടെ വസ്ത്രധാരണത്തിനും വിമർശനമുണ്ട്. 

ഇതോടെ ഫാത്തിമയെ പിന്തുണച്ചും നിരവധി പേർ കമന്റുകളിട്ടിട്ടുണ്ട്. നേരത്തെ ബിക്കിനിയണിഞ്ഞ ചിത്രത്തിനെതിരെയും ഇത്തരം വിമർശനങ്ങളുമായി ചിലരെത്തിയിരുന്നു.