Friday 22 February 2019 12:46 PM IST : By സ്വന്തം ലേഖകൻ

ആടു തോമ മുതൽ രമണൻ വരെ! ‘അപരൻമാർ ടിക് ടോക്കിൽ’: ഡ്യൂപ്പുകളുടെ തകർപ്പൻ വിഡിയോ

dupe

മിമിക്രി ജനകീയമായ ശേഷം അതിൽ ഏറ്റവുമധികം പ്രേക്ഷക പ്രീതി സ്വന്തമാക്കിയത് സിനിമാ താരങ്ങളുടെ ഡ്യൂപ്പുകളായിരുന്നു. ശബ്ദം കൊണ്ടു മാത്രം താരങ്ങളെ അനുകരിച്ചിരുന്നത് കാലക്രമേണ രൂപത്തിലേക്കും വ്യാപിക്കുകയായിരുന്നു. അതോടെ, ഒറിജിനലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ജഗതി ശ്രീകുമാറിനെയുമൊക്കെ രൂപത്തിലും ശബ്ദത്തിലും നടപ്പിലും ഇരിപ്പിലും വരെ പിഴവില്ലാതെ അനുകരിക്കുന്നവർ കളം വാണു തുടങ്ങി. എന്നാൽ അവരിൽ മിക്കവരും പ്രൊഫഷണൽ മിമിക്രി ആർട്ടിസ്റ്റുകളായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി.

സോഷ്യൽ മീഡിയ അനന്തമായ സാധ്യതകൾ തുറന്നു കൊടുത്തപ്പോൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒറിജിനലെന്നു തോന്നിപ്പിക്കുന്ന പൃഥ്വിരാജും, ദുൽഖറും, ടൊവിനോയും, ദിലീപും, സൂര്യയും, വിനായകനും, ജയസൂര്യയും, വിജയ്യും, കൊച്ചിൻ ഹനീഫയും, കലാഭവൻ മണിയും, ഹരിശ്രീ അശോകനുമൊക്കെ സൈബർ തട്ടിൽ കൈയടി വാരിത്തുടങ്ങി. ടിക് ടോക്കിലാണ് ഇപ്പോൾ അപരൻമാരുടെ പ്രധാന വിളയാട്ടം.

ഒറ്റ നോട്ടത്തിൽ പലരെയും ഒറിജിനലാണെന്നേ തോന്നൂ. പശ്ചാത്തലത്തിൽ ഒറിജിനൽ ശബ്ദം കൂടിയാകുമ്പോൾ സംഗതി ജോർ. അത്തരത്തിൽ ചില മികച്ച ഡ്യൂപ്പുകളുടെ ടിക് ടോക് പ്രകടനങ്ങൾ കോർത്തിണക്കി നിർമ്മിച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.