Thursday 22 August 2019 12:30 PM IST : By സ്വന്തം ലേഖകൻ

‘സ്കൂളിലും കോളജിലും എല്ലാം ഓക്കെയായിരുന്നു, അതിനു ശേഷം മത്സരം മാറി’! ഓട്ടത്തിലെ ഈ ഒന്നാം സ്ഥാനക്കാരിയെ മനസ്സിലായോ

t-new

ഓട്ടമത്സരത്തിൽ ഒന്നാം സമ്മാനം നേടിയതിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയ നായിക തപ്സി പന്നു. സ്കൂളില്‍ നടന്ന സ്പോര്‍ട്സ് മീറ്റില്‍ ഓട്ടത്തിന് കിട്ടിയ മെഡലുമായി സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ചിത്രമാണ് താപ്സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘സ്പോര്‍സ് എന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്കൂളിലെ ട്രാക്കുകള്‍ യുദ്ധഭൂമിയായി മാറുമായിരുന്നു. മാതാപിതാക്കളുടേയും അധ്യാപകരുടേയും പിന്തുണ കാരണമാണ് ഞാന്‍ വിജയിച്ചത്. നിര്‍ഭാഗ്യവശാല്‍ ഒരുപാട് കുട്ടികള്‍ക്ക് ആ പിന്തുണ ലഭിക്കുന്നില്ല’.– തപ്സി ചിത്രത്തോടൊപ്പം കുറിച്ചു. #WhyTheGap എന്ന ഹാഷ് ടാഗോടെയാണ് താരത്തിന്റെ പോസ്റ്റ്.

‘സേവ് ദ ചില്‍ഡ്രന്‍’ ഇന്ത്യയുടെ ‘വൈ ദ ഗ്യാപ്പ്’ ചലഞ്ചിന്റെ ഭാഗമായാണ് താപ്സിയുടെ പോസ്റ്റ്. സമൂഹത്തിലെ പ്രിവിലേജുകള്‍ തമ്മിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നതാണ് ചലഞ്ച്.

ചിത്രത്തിനു താഴെ ബോളിവുഡ് താരങ്ങളില്‍ ചിലര്‍ താപ്സിയെ ട്രോളി കമന്റിട്ടിട്ടുണ്ട്.

മന്‍മര്‍സിയാനില്‍ താപ്സിയുടെ സഹതാരമായിരുന്ന വിക്കി കൗശലാണ് ആദ്യം ട്രോളുമായെത്തിയത്. രണ്ട് മൂന്ന് പേരെ തള്ളിയിട്ടിട്ടുണ്ടാകും എന്നായിരുന്നു വിക്കി കുറിച്ചത്. താന്‍ ഫെയര്‍ പ്ലെയറാണെന്നായിരുന്നു ആ നിഷ്കളങ്കമായ മുഖം കണ്ടാലറിയില്ലേ എന്നാണ് തപ്സി നൽകിയ മറുപടി.

എന്തെങ്കിലും അവാര്‍ഡ് കിട്ടിയല്ലോ എന്നായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപിന്റെ കമന്റ ്. സ്കൂളിലും കോളജിലുമൊക്കെ എല്ലാം ഓക്കെയായിരുന്നു, പക്ഷെ അതിന് ശേഷമാണ് ജീവിതത്തില്‍ മത്സരം മാറിയതെന്ന് ഇതിന് താരം മറുപടി നല്‍കി.