Friday 20 July 2018 03:20 PM IST : By സ്വന്തം ലേഖകൻ

ഭീകരനാണിവൻ, കൊടുംഭീകരൻ; ബൈക്ക് എടുത്തുയർത്തി റോൺസന്റെ ഫിറ്റ്നസ് ചലഞ്ച്

bike-challenge1

‘ഹും ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ ചലഞ്ചിന്റെ ഭാഗമായി സീരിയൽ താരം റോൺസൺ വിൻസന്റ് കാട്ടിയ സാഹസമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സഹതാരങ്ങളെ വെല്ലുവിളിക്കാനായി സീരിയൽ ലൊക്കേഷനിലെ സ്പ്ലെൻഡർ ബൈക്കാണ് റോൺസൺ പുഷ്പം പോലെ പത്തുവട്ടം എടുത്തുയർത്തിയത്.

മോഡലിങ് രംഗത്തുനിന്ന് സീരിയലിലേക്കെത്തിയ റോൺസൺ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തയാളാണ്. നന്നായി വർക് ഔട്ട് ചെയ്ത് ഉരുട്ടിയെടുത്ത മസിലുകളും ലുക്കും കൊണ്ട് സീരിയൽ താരങ്ങൾക്കിടയിൽ റോൺസൺ ശ്രദ്ധേയനുമാണ്. ‘ഹും ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ ചലഞ്ച് കേരളത്തിലേക്ക് എത്തിച്ച റോൺസൺ നേരത്തേ സഹതാരങ്ങളായ രാജേഷ് ഹെബ്ബാർ, ദേവി ചന്ദന, വിവേക് ഗോപൻ തുടങ്ങിയവരെ ചലഞ്ചിനു ക്ഷണിച്ചിരുന്നു. അവരത് സ്വീകരിക്കുകയും ചെയ്തു.

ലൊക്കേഷനിൽ നിന്ന് റോൺസണും എലീന പടിക്കലും ചേർന്ന് ചിത്രീകരിച്ച പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ ഈ ചലഞ്ച് ആര് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം. വിഡിയോ കാണാം;