Friday 25 May 2018 10:55 AM IST : By സ്വന്തം ലേഖകൻ

‘ഇതാ പിടിച്ചോ എന്റെ മറുപടി’; കോഹ്‍ലിയുടെ ഫിറ്റ്നസ് ചലഞ്ച് പുഷ്പം പോലെ ഏറ്റെടുത്ത് അനുഷ്ക–വിഡിയോ

anu-cover

ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ ഫിറ്റ്നസ് ചലഞ്ചിനെ ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ ഇപ്പോഴിതാ വിരാടിന്റെ വെല്ലുവിളിയെ‘കണ്ണും പൂട്ടി’ ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും ബോളിവുഡ്താരവുമായ അനുഷ്ക ശർമ്മ.

കോഹ്‍ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നിമിഷങ്ങൾക്കുള്ളിൽ അനുഷ്ക രംഗത്തെത്തുകയായിരുന്നു. ചലഞ്ച് സ്വീകരിച്ച അനുഷ്ക ഒപ്പം ഒരു വിഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.ജിമ്മിൽ ഭാരമുയർത്തുന്നതിന്റെ വിഡിയോയാണ് അനുഷ്ക പങ്കുവെച്ചത്. സ്ക്വാഷ് താരം ദീപിക പള്ളിക്കൽ, ബോളിവുഡ് താരം വരുൺ ധവാൻ എന്നിവരെയാണ് അനുഷ്ക ച‌ലഞ്ച് ചെയ്തിരിക്കുന്നത്.

കേന്ദ്ര ഐടി മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ആണ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. ആരോഗ്യപൂർണമായ തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യം. 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്.

ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രിയുടെ വെല്ലുവിളി ആദ്യമെത്തിയത് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി, ബാഡ്മിന്റൺ താരം സൈന നെഹ്‍വാൾ, ബോളിവുഡ്താരം ഹൃത്വിക് റോഷൻ എന്നിവരിലേക്കായിരുന്നു.

വെല്ലുവിളിക്ക് പുറകേ വിരാട് തന്റെ ഫിറ്റ്നസ് വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തു. 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് കോഹ്‍ലി തന്റെ കായികക്ഷമത തെളിയിച്ചത്.