Friday 20 April 2018 03:26 PM IST : By സ്വന്തം ലേഖകൻ

മതമില്ലാത്ത മകനു വേറിട്ടൊരു പേര്! വീണ്ടും ആരാധകരുടെ കയ്യടി നേടി സി കെ വിനീത്

vineeth-son43

കളിക്കളത്തിൽ മാത്രമല്ല കളത്തിനു പുറത്തും വിസ്മയിപ്പിക്കുകയാണ് സി കെ വിനീത്. വ്യക്തി ജീവിതത്തിൽ വേറിട്ട തീരുമാനങ്ങളാൽ ശ്രദ്ധ നേടുന്നവരാണ് പൊതുവേ കായിക താരങ്ങൾ. താനും അതിൽ വ്യെത്യസ്തനല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ താരോദയം. മകന് ഏദൻ സ്റ്റീവ് എന്ന് പേരിട്ടാണ്‌ ഇത്തവണ വിനീത് ആരാധകരുടെ കയ്യടി നേടിയത്.

കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുന്ന താരം മകനോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നേരത്തെ മകനെ മതമില്ലാതെ വളർത്തുമെന്നും ഭാവിയിൽ അവന്‍റെ വിശ്വാസം അവന്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ കഴിഞ്ഞ മാസം 23 നായിരുന്നു വീനിതിനും ഭാര്യ ശരണ്യയ്ക്കും മകന്‍ ജനിച്ചത്.

പ്രീമിയര്‍ ലീഗിലെ ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡിന്റെയും ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്റെയും പേര് ചേര്‍ത്താണ് ഏദന്‍ സ്റ്റീവ് എന്ന് മകന് പേരിട്ടിരിക്കുന്നത്. ലിവര്‍പൂളിന്റെ കറകളഞ്ഞ ആരാധകനാണ് താനെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ജൂനിയര്‍ വിനീതിന്റെ പേര് സോഷ്യല്‍ മീഡിയ ആഘോഷമാക്കിക്കഴിഞ്ഞു.