Tuesday 28 January 2020 03:22 PM IST : By സ്വന്തം ലേഖകൻ

‘അശ്ലീല വിഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു’! ഗണേഷ് ആചാര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി

ganesh-new

പ്രമുഖ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യയ്ക്കെതിരെ പരാതിയുമായി യുവതി. അശ്ലീല വിഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേഷ് ആചാര്യയ്ക്കെതിരെ വനിതാ കമ്മീഷനിലും മുംബൈ അംബോലി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നൃത്തസംവിധായിക സരോജ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗണേഷ് ആചാര്യ നിഷേധിച്ചു. തന്റെ നര്‍ത്തകരെ ചൂഷണം ചെയ്യുന്നു എന്ന ആരോപണമാണ് ഗണേഷ് ആചാര്യയ്ക്കെതിരെ സരോജ് ഖാന്‍ ഉന്നയിച്ചത്. സിനി ഡാന്‍സേഴ്സ് അസോസിയേഷനിലെ പദവി ഗണേഷ് ആചാര്യ ദുരുപയോഗം ചെയ്യുന്നതായും സരോജ് ഖാന്‍ ആരോപിച്ചു.