Saturday 20 April 2019 02:17 PM IST : By സ്വന്തം ലേഖകൻ

നീരജിന്റെ ‘ഗൗതമന്റെ രഥം’! ടൈറ്റിൽ പോസ്റ്ററുമായി വിനീത് ശ്രീനിവാസൻ

neeraj-new

ചെറു വേഷങ്ങളിൽ തുടങ്ങി മലയാളത്തിന്റെ യുവനിരയിൽ ശ്രദ്ധേയ സ്ഥാനം നേടിയ നടനാണ് നീരജ് മാധവ്. നീരജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിനീത് ശ്രീനിവാസന്‍ റിലീസ് ചെയ്തു. നവാഗതനായ ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കിച്ചാപ്പുസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ.ജി അനില്‍കുമാറും പൂനം റഹീം ജൂനിയറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് നീരജ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

നീരജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം ‘ക’യുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു. രജീഷ് ലാല്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.