Friday 28 February 2020 09:23 AM IST : By സ്വന്തം ലേഖകൻ

നമ്പർ അശ്ലീല വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു! പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി ഗായത്രി സായി

gayathri

തന്റെ നമ്പർ അശ്ലീല വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി. തെയ്നാംപേട്ട് വനിത സ്റ്റേഷനിലാണ് താരം പരാതി നൽകിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തനിക്ക് നിരവധി നമ്പറുകളിൽ നിന്ന് കോളുകളും അശ്ലീല വാട്സ് ആപ്പ് മെസേജുകളും വരുന്നുണ്ടെന്ന് പറഞ്ഞ താരം ട്വിറ്ററിൽ വന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടും പങ്കുവച്ചു.

നടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. മണിരത്നത്തിന്റെ ‘അഞ്ജലി’യിലൂടെയാണ് ഗായത്രി കോളിവുഡിലെത്തിയത്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.