സാരി ലുക്കിലുള്ള തന്റെ മനോഹര ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ജനീലിയ ഡിസൂസ. Let the fabric of tradition tell its story എന്ന കുറിപ്പോടെയാണ് സാരിയിൽ തിളങ്ങി നിൽക്കുന്ന തന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികയായിരുന്ന ജനീലിയ ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെ വിവാഹം കഴിച്ച ശേഷം അഭിനയ രംഗത്ത് സജീവമല്ല. എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.