Thursday 22 September 2022 10:25 AM IST : By സ്വന്തം ലേഖകൻ

ആടിത്തിമിർക്കാൻ ചിരഞ്ജീവിയും സൽമാനും: ‘ഗോഡ്‍ഫാദര്‍’ ഗാനം എത്തി: വിഡിയോ

godfather

മലയാളത്തിലെ വൻ വിജയം ‘ലൂസിഫർ’ ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്‍ഫാദര്‍’ ലെ ഒരു ഗാനം എത്തി. ചിരഞ്ജീവിയെ നായകനാക്കി മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലും എത്തുന്നു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

‘താര്‍ മാര്‍ തക്കര്‍ മാര്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീറാം ആണ്. തമന്‍.എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാല്‍. ഗാന രംഗം സംവിധാനം ചെയ്‍തിരിക്കുന്നത് പ്രഭുദേവ.