ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് കാലിന് വെടിയേറ്റത്.
മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലാണ് ഗോവിന്ദ ചികിത്സ തേടിയത്. ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. തോക്ക് കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ നടക്കുകയാണെന്നും ഭാര്യ സുനിത അഹുജ പറഞ്ഞു. ഗോവിന്ദ തന്റെ ലൈസന്‍സുള്ള തോക്ക് തിരികെ റിവോള്‍വര്‍ കേസിലേക്ക് മടക്കിവെക്കുന്നതിനിടെ താഴെ വീഴുകയും പൊട്ടുകയുമായിരുന്നുവെന്നാണ് താരത്തിന്റെ മാനേജര്‍ ശശി സിന്‍ഹയുടെ വിശദീകരണം.