Friday 22 March 2019 02:41 PM IST : By സ്വന്തം ലേഖകൻ

ടിക് ടോക്കിൽ കസറി ‘ഷമ്മിയുടെ ഭാര്യ’! കുമ്പളങ്ങിയിലെ സിമി മോൾക്ക് സോഷ്യൽ മീഡിയയുടെ കൈയടി: വിഡിയോ

grace

ഹാപ്പി വെഡ്ഡിങ്ങിൽ റാഗ് ചെയ്ത് പാട്ട് പാടിച്ച ചേട്ടൻമാരെ പാടു പെടുത്തിയ ജൂനിയർ ബിടെക്കുകാരിയെ പ്രേക്ഷകർ മറക്കില്ല. ചിത്രത്തിൽ അനായാസം കോമഡി ചെയ്ത് കയ്യടി വാരിയ അതേ ഗ്രേസ് ആന്റണിയെ മലയാളികൾ വീണ്ടും ശ്രദ്ധിച്ചത് കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിന്റെ നായികയായി വന്നതോടെയാണ്. അവിടയും സിമി മോളായി ഗ്രേസ് കസറി.

ഹാപ്പി വെഡ്ഡിങ്ങിലും കുമ്പളങ്ങി നെറ്റ്സിലും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഗ്രേസ് ആന്റണി എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ്. ഓഡിഷനിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചാണ് ഗ്രേസ് കുമ്പളങ്ങിയിലെ ഷമ്മിയുടെ ഭാര്യയായത്.

ഇപ്പോഴിതാ ഗ്രേസിന്റെ ചില ടിക് ടോക്ക് പ്രകടനങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്ഫടികത്തിലെ ലാലേട്ടനായും, ചാന്തു പൊട്ടിലെ രാധാകൃഷ്ണനായും, സലിം കുമാറായുമൊക്കെ ഗ്രേസ് ടിക് ടോക്കിൽ കസറുന്നത് വിഡിയോയിലുണ്ട്. ഇതിനോടകം വിഡിയോ വൈറലായിക്കഴിഞ്ഞു.