Friday 27 November 2020 12:54 PM IST : By സ്വന്തം ലേഖകൻ

സാരിയുടുത്ത് അനായാസം പുഷ്അപ്പ്! അഭിനന്ദനവുമായി സോഷ്യൽ മീഡിയ

gul

സാരിയുടുത്ത് അനായാസം പുഷ്അപ്പ് ചെയ്ത് ബോളിവുഡ് താരം ഗുൽ പനഗ്. ‘എവിടെയായാലും എപ്പോഴായാലും’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സാരിയിൽ പുഷ് അപ്പ് എടുത്ത് വിസ്മയിപ്പിച്ച ഗുൽ പനഗിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയും. പെൺകുട്ടികൾക്ക് ഗുൽപനഗ് നൽകുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ലെന്ന് വിഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചു.