Wednesday 24 April 2019 11:13 AM IST : By സ്വന്തം ലേഖകൻ

‘സന്തോഷത്തോടെയുള്ള ഞെട്ടല്‍’! ജീവിതകഥ വായിച്ച ഹൃത്വിക് റോഷൻ പറയുന്നതിങ്ങനെ

hrithik-new

ബോളിവുഡിലെ താര രാജാവ് ഹൃത്വിക് റോഷന്റെ ജീവിത കഥ പുസ്തകമാകുന്നു. താരത്തിന്റെ ആറ് വയസു മുതലുള്ള ജീവിതമാണ് പുസ്തകത്തിലുള്ളത്.

‘സ്റ്റോറീസ് ഫോര്‍ ബോയ്സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ ്’ എന്ന പേരിൽ ബെൻ ബ്രൂക്സ് ആണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.

ഹൃത്വിക് നടനാകാൻ തീരുമാനിക്കുന്ന ആറ് വയസ് മുതലുള്ള സംഭവങ്ങളാണ് പുസ്തകത്തിലുള്ളത്. ബാലതാരമായി എത്തി, ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് സിനിമാ ലോകത്തെ മിന്നും താരമാകുന്ന ഹൃത്വിക്കിന്റെ കഥയാണ് പുസ്തകം.

സന്തോഷത്തോടെയുള്ള ഞെട്ടല്‍ എന്നാണ് പുസ്തകം കണ്ടപ്പോള്‍ ഹൃത്വികിന്റെ കമന്റ ്.

സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഉടൻ റിലീസിനെത്തിയത്. ഗണിതശാസ്ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് ചിത്രത്തില്‍ അഭിനയിക്കുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.