Tuesday 27 October 2020 10:00 AM IST : By സ്വന്തം ലേഖകൻ

സ്വപ്നവീട് സ്വന്തമാക്കാന്‍‌ ഹൃതിക് മുടക്കിയത് 100 കോടി! ആഡംബര ഭവനത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ...

hrithik

ബോളിവുഡ് താരം ഹൃതിക് റോഷൻ സ്വന്തമാക്കിയ പുതിയ വീടിനെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ പുറത്ത്. ആഗ്രഹിച്ച ഇടത്ത് 100 കോടി മുടക്കിയാണത്രേ താരം വീട് വാങ്ങിയത്.

താരത്തിന്റെ മുംബൈയിലെ പുതിയ വീട് കടലിന് അഭിമുഖമായി നിൽക്കുന്നതാണ്. മുംബൈയിലെ, ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലുള്ള അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്. ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് വീട്. 6500 ചതുരശ്ര അടി ടെറസുണ്ട്.