Wednesday 19 December 2018 04:27 PM IST : By സ്വന്തം ലേഖകൻ

ഹൃതിക് റോഷനും മുൻ ഭാര്യ സൂസെയ്ൻനും ഒരുമിക്കുമോ? ബിടൗണിലെ അണിയറക്കഥകൾ ഇങ്ങനെ

hrithvik-wife

ഹൃതിക് റോഷനും ഭാര്യ സൂസെയ്ൻനും നിയമപരമായി വേർപിരിഞ്ഞെങ്കിലും മക്കളുടെ സന്തോഷത്തിനുവേണ്ടി പരസ്പരം സഹകരിക്കാറുണ്ട്. ഇതുമൂലം ബിടൗണിൽ നിന്നുള്ള വാർത്തകൾ മുഴുവനും ഇരുവരും ഒരുമിക്കാൻ പോകുന്നു എന്നതാണ്. സഹകരണം മക്കൾക്ക് വേണ്ടിയിട്ടാണെന്നും ഹൃത്വിക്കുമായി വീണ്ടും ഒരുമിക്കാൻ സാധ്യതയില്ലെന്നും സൂസെയ്ൻ പലതവണ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുമുണ്ട്.

ഇപ്പോൾ പുതിയതായി വന്നിരിക്കുന്ന വാർത്ത ഹൃത്വിക് മുൻ ഭാര്യയ്‌ക്ക് വേണ്ടി തന്റെ വീടിനടുത്ത് പുതിയൊരു ലക്ഷ്വറി ഫ്ലാറ്റ് വാങ്ങിച്ചു നൽകിയെന്നാണ്. ബാന്ദ്രയിലെ ഈ വീടിനു ഏകദേശം 25 കോടിയോളം വില വരും. സസ്സേയ്‌നും മക്കളും ഇപ്പോൾ താമസിക്കുന്നത് അന്ധേരിയിലെ ഒരു വാടക ഫ്ലാറ്റിലാണ്. ഇപ്പോൾ വാങ്ങിച്ച വീട് ഹൃത്വിക്കിന്റെ വീട്ടിൽ നിന്നും വെറും 15 മിനിറ്റിന്റെ അകലം മാത്രമേ ഉള്ളൂ. ഇതൊക്കെ ആവാമെങ്കിൽ ഇവർക്ക് വീണ്ടും ഒരുമിച്ചാലെന്താ എന്നാണ് ബോളിവുഡിലെ അടക്കിപ്പിടിച്ച സംസാരം.

hrithvik-family