Friday 12 July 2019 04:10 PM IST : By സ്വന്തം ലേഖകൻ

വിജയ്ക്കൊപ്പം വിജയനും! ബിഗിലിലൂടെ താരം വീണ്ടും തമിഴിൽ

vijayan-new

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരവും നടനുമായ ഐ.എം വിജയൻ വീണ്ടും തമിഴിലേക്ക്.

വിജയ്‌യും അറ്റ്ലീയും വീണ്ടുമൊന്നിക്കുന്ന ബിഗിലിൽ പ്രധാനപ്പെട്ട വേഷത്തിലാണ് താരം എത്തുക. വിജയ്‌ അച്ഛൻ, മകൻ വേഷങ്ങളില്‍ എത്തുന്ന ബിഗിലിൽ, അച്ഛൻ കഥാപാത്രത്തിന്റെ സുഹൃത്തായാണ് വിജയൻ എത്തുക.

ചിത്രത്തില്‍ നയൻതാരയാണ് നായിക. ജാക്കി ഷ്റോഫ് വില്ലൻ വേഷത്തിൽ എത്തുന്നു.

മലയാളത്തിലും തമിഴിലും സജീവമായി അഭിനയരംഗത്തുള്ള വിജയൻ അടുത്തിടെ മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദറിലും, എബ്രഹാമിന്റെ സന്തതികളിലും വേഷമിട്ടിരുന്നു.