Wednesday 05 February 2020 05:48 PM IST : By സ്വന്തം ലേഖകൻ

തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു!

135963-prexggiprg-1580903664

തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ബിഗിൽ സിനിമയുടെ നിർമാണ കമ്പനി ഓഫിസിൽ‌ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.

കൂടല്ലൂരിലെ നെയ്‌വേലിയിൽ മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തെത്തി നോട്ടിസ് നൽകുകയായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉദ്യോഗസ്ഥർ വിജയ്‌യെ ചോദ്യം ചെയ്തു. മാസ്റ്ററിന്റെ ഷൂട്ടിങ് ഇതോടെ നിർത്തിവച്ചു. വിജയ്‌യെ ചെന്നൈയിൽ എത്തിക്കുമെന്നാണ് സൂചന. വിജയ്‌യെ കസ്റ്റഡിയിൽ എടുത്തതായാണ് ആദ്യം വന്ന റിപ്പോർട്ടുകൾ.

ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിന്റെ നിർമാതാക്കളാണ് എജിഎസ് സിനിമാസ്.

for latest updates...

Tags:
  • Movies