Thursday 05 September 2024 10:38 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു’: ഇന്ദ്രജിത്ത് സുകുമാരന്റെ ബോളിവുഡ് അരങ്ങേറ്റം

indrajith

നുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ ബോളിവുഡ് അരങ്ങേറ്റം. തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം കുറിച്ച്, അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘എന്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു’ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളേക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എന്റെ ഇളയ സഹോദരനായിരിക്കും’.– ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാഗ് കശ്യപിന്റെ മറുപടി ഇങ്ങനെ.