Friday 17 January 2020 05:01 PM IST : By സ്വന്തം ലേഖകൻ

‘ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല, ചിലത് മറച്ചു വയ്ക്കാനും’! പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് ഐറ

ira-khan

ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഐറ ഖാനും സുഹൃത്ത് മിഷാല്‍ കൃപലാനിയും ഗോസിപ്പ് കോളങ്ങളിൽ സജീവസാന്നിധ്യങ്ങളായിരുന്നു. മിഷാല്‍ കൃപലാനിയ്ക്കൊപ്പമുളള ചിത്രങ്ങള്‍ ഐറ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോൾ, ചിത്രത്തിലെ ആണ്‍സുഹൃത്ത് ഐറയുടെ ബോയ്ഫ്രണ്ടാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയർന്നിരുന്നു.

ഇപ്പോഴിതാ, ഇതിനെക്കുറിച്ച് ഐറ തുറന്നു പറഞ്ഞിരിക്കുന്നു. തനിക്കിനി ഒന്നും മറയ്ക്കാനില്ലെന്നാണ് ഐറ വ്യക്തമാക്കുന്നത്.

മിഷാല്‍ കൃപലാനിയുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഐറയുടെ മറുപടി. ‘നമുക്ക് തുറന്നു പറയാന്‍ തോന്നുമ്പോള്‍ നമ്മള്‍ കാര്യങ്ങള്‍ തുറന്നു പറയുക. തുറന്നു പറയാന്‍ ഇഷ്ടമില്ലെങ്കില്‍ പറയരുത്. ചില കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ചിലത് മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല’. - ഐറ പറഞ്ഞു.

ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഐറ.