Monday 10 September 2018 10:12 AM IST : By സ്വന്തം ലേഖകൻ

‘ആരാധ്യ, നീയെന്നെ പരിപൂർണ്ണയാക്കി’; ആരാധകനടുവിൽ ആഷിനെ കെട്ടിപ്പിടിച്ച് ആരാധ്യ

ash

കാലഭേദങ്ങളെ അതിജീവിച്ച സൗന്ദര്യം! ഐശ്വര്യ റായ് ബച്ചനെന്ന ഇന്ത്യയുടെ സ്വപ്ന സുന്ദരിയെ അങ്ങനെ വേണം വിശേഷിപ്പിക്കാൻ. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെ ബോളിവുഡിന്റെ ഗ്ലാമർ റാണിയായി നിറഞ്ഞു നിൽക്കുമ്പോഴും ആരാധ്യയുടെ അമ്മയെന്ന നിലയിലുള്ള സ്നേഹവും കരുതലും ഐശ്വര്യയെ വ്യത്യസ്തയാക്കുന്നു. മകളോടൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ച് പലപ്പോഴും ഐശ്വര്യ രംഗത്തെത്താറുമുണ്ട്.

ഇപ്പോഴിതാ മകൾ ആരാധ്യയോടുള്ള സ്നേഹം ചൊരിയുന്ന വാക്കുകളുമായി താരസുന്ദരിവീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ‘ആരാധ്യ നീ എന്നെ പരിപൂർണ്ണയാക്കി; സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെ ഐശ്വര്യ റായ്’, മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. മെറില്‍ സ്ട്രീപ് അവാര്‍ഡ്‌ ഫോര്‍ എക്സെലന്‍സ് അവാർഡ് സ്വീകരിച്ചശേഷം ഐശ്വര്യയെ വേദിയിൽവെച്ച് കെട്ടിപിടിച്ച ആരാധ്യയുടെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്.

വാഷിംഗ്ടന്‍ ഡിസിയില്‍ നടന്ന ചടങ്ങിൽ ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു. പുരസ്കാരമേറ്റുവാങ്ങിയ ശേഷം വേദിയിലെത്തി അമ്മയെ കെട്ടിപ്പിടിച്ചാണ് ആറുവയസുകാരി ആരാധ്യ അഭിനന്ദനങ്ങൾ അറിയിച്ചത്. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും ചിത്രങ്ങൾ പങ്കുവെച്ചു. ആരാധ്യാ നീ എന്നെ പരിപൂർണ്ണയാക്കിയെന്ന് ഐശ്വര്യ കുറിച്ചപ്പോൾ, പ്രൗഡ് ഹസ്ബൻഡ് എന്നാണ് അഭിഷേക് കുറിച്ചത്. 

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്തയും ആരാധകർ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.