Monday 06 February 2023 01:19 PM IST : By സ്വന്തം ലേഖകൻ

ജയിലറിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജാക്കി ഷ്രോഫും: വൻ താരനിരയ്ക്കൊപ്പം രജനീകാന്ത്

jackie

വൻ താരനിരയ്ക്കൊപ്പം രജനീകാന്ത് നായകനാകുന്ന ജയിലർ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ, ജയിലറിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് താരം ജാക്കി ഷ്രോഫും എത്തുന്നുവെന്ന വിശേഷം പങ്കുവച്ചിരിക്കുന്നു അണിയറ പ്രവർത്തകർ.

ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്കും പുറത്തുവിട്ടു. മലയാളത്തിൽ നിന്നു മോഹൻലാല്‍, കന്നഡയില്‍ നിന്നു ശിവരാ‍ജ്‍കുമാര്‍ എന്നിവരും ജയിലറിന്റെ ഭാഗമാണ്. തമന്നയാണ് നായിക. നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം.