Wednesday 22 September 2021 10:54 AM IST : By സ്വന്തം ലേഖകൻ

ഒടുവില്‍ ഞാനതു നേടി...: അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫ് കിട്ടിയതിന്റെ സന്തോഷത്തിൽ ജാക്കി ഷ്രോഫ്

jackie

ബോളിവുഡ് താരചക്രവർത്തി അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒരു ആരാധകൻ. ആ ആരാധകൻ മറ്റാരുമല്ല, ബോളിവുഡ് താരം സാക്ഷാൽ ജാക്കി ഷ്രോഫ് ആണ്.

അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ജാക്കി ഷ്രോഫ്. പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല. ഒടുവില്‍ കോൻ ബനേഗ കോര്‍പതിയുടെ സെറ്റില്‍ വച്ചാണ് അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടിയത് എന്നും ജാക്കി ഷ്രോഫ് കുറിച്ചിരിക്കുന്നു.

അമിതാഭ് ബച്ചന്റെ കോൻ ബനേഗ കോര്‍പതിയില്‍ അതിഥിയായി എത്തിയതായിരുന്നു ജാക്കി ഷ്രോഫ്.