Thursday 24 May 2018 11:52 AM IST : By സ്വന്തം ലേഖകൻ

ജഗതി ചേട്ടനും പൊന്നുമോളും.. ഈ ക്യൂട്ട് ചിത്രത്തിന് എത്ര ലൈക്ക്?

jagathy-and-daughter

മലയാളക്കര ആരാധിക്കുന്ന ജഗതി ശ്രീകുമാറിന്റെയും മകൾ പാർവതിയുടെയും ക്യൂട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ തരംഗം. ന്യൂസ് പേപ്പർ വായിക്കുന്ന അച്ഛനും പ്രിയപ്പെട്ട മകളും ഒരുമിച്ചുള്ള ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ആയിരത്തിലധികം ലൈക്കുകളും ഷെയറുകളാണ് ലഭിച്ചത്. ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില സംബന്ധിച്ച് ആശ്വാസം പകരുന്നതാണ് ഈ ചിത്രം. എത്രയും പെട്ടെന്ന് ഞങ്ങളുടെ ജഗതി ചേട്ടൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്നാണ് ചിത്രത്തിനു കമന്റായി ആരാധകർ ആശംസിക്കുന്നത്.