Saturday 23 October 2021 10:04 AM IST : By സ്വന്തം ലേഖകൻ

താരപരിവേഷമില്ലാതെ സൂര്യ, വൻ മേക്കോവറിൽ ലിജോമോൾ: ‘ജയ് ഭീമി’ന്റെ ട്രെയിലര്‍ ഹിറ്റ്

jai-bhim

സൂര്യ നായകനാകുന്ന ‘ജയ് ഭീമി’ന്റെ ട്രെയിലര്‍ ഏറ്റെടുത്ത് പ്രേക്ഷകർ. ടി.എസ്. ജ്ഞാനവേല്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മലയാളി താരം ലിജോമോൾ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു പ്രധാന വേഷത്തിൽ. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2ന് റിലീസ് ചെയ്യും.

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിർമാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.