Saturday 16 October 2021 09:51 AM IST : By സ്വന്തം ലേഖകൻ

ഗംഭീര പ്രകടനം ഉറപ്പ് നൽകി ലിജോ മോൾ...: സൂര്യയുടെ ‘ജയ് ഭീം’: ടീസർ ഹിറ്റ്

jai

സൂര്യ നായകനാകുന്ന തമിഴ് ചിത്രം ‘ജയ് ഭീം’ ന്റെ ടീസര്‍ വൈറലാകുമ്പോൾ കയ്യടി നേടുന്നത് മലയാളി താരം ലിജോമോൾ. ചിത്രത്തിൽ, ഗംഭീരമേക്കോവറില്‍, തകർപ്പൻ പ്രകടനമാകും താരത്തിന്റേതെന്ന് ടീസർ ഉറപ്പ് തരുന്നു. ടി.എസ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ‌. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2ന് ചിത്രം റിലീസ് ചെയ്യും.

സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിർമാണം.

എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് – ഫിലോമിന്‍ രാജ്. ആക്‌ഷന്‍ കൊറിയോഗ്രഫി – അന്‍പറിവ്. വസ്ത്രാലങ്കാരം – പൂര്‍ണ്ണിമ രാമസ്വാമി.