തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ രജനി കാന്ത് നായകനാകുന്ന ‘ജയിലർ’ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന ടീസർ എത്തി. സംവിധായകൻ നെൽസൺ ദിലീപ് കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, രജനികാന്ത് എന്നിവരാണ് മാസ് മൂഡിലുള്ള വിഡിയോയിൽ ഉള്ളത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമാണം. നെൽസൺ എഴുതി സംവിധാനം ചെയ്ത ‘ജയിലർ’ രണ്ടാം ഭാഗം വൻ വിജയമായിരുന്നു.