Friday 17 June 2022 12:32 PM IST : By സ്വന്തം ലേഖകൻ

രജനിയുടെ നെൽസൺ ചിത്രം ‘ജയിലർ’: ടൈറ്റിൽ പോസ്റ്റർ എത്തി

jailer

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലറു’ടെ ടൈറ്റിൽ പോസ്റ്റർ എത്തി.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. രക്തത്തിൽ കുളിച്ച ഒരു ആയുധത്തിന്റെ ചിത്രവുമായാണ് ജയിലർ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍.

തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞു കേട്ടത് ഐശ്വര്യ റായ്‍യുടെ പേരായിരുന്നു. എന്നാല്‍ രജിനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ്‍ നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഒടുവിലായി പുറത്തു വന്നത്.