Wednesday 11 December 2019 09:47 AM IST : By സ്വന്തം ലേഖകൻ

തൂവെള്ളയിൽ തൂവൽ ഭംഗി കോർത്ത് ജാൻവി! തകർപ്പൻ ഫോട്ടോഷൂട്ട് വൈറൽ

jahnvi

വൈറലായി ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോഷൂട്ട്. തൂവെളള നിറമുളള, തൂവൽ ഡിസൈനിലുളള വസ്ത്രമാണ് ജാൻവി ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനു അനുയോജ്യമായ കമ്മലും ഹെയർ സ്റ്റെലും കൂടിയായപ്പോൾ തകർപ്പൻ ലുക്കിലാണ് താരം. താരം തന്റെ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള യുവനായികയാണ്.

2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാൻവി അരങ്ങേറിയത്. ‘റൂഫി അഫ്സ’, ‘ഗുജ്ജൻ സക്സേന’, ‘ദോസ്താന 2’ തുടങ്ങിയവയാണ് ജാൻവിയുടെ പുതിയ സിനിമകൾ.