Friday 24 July 2020 12:04 PM IST : By സ്വന്തം ലേഖകൻ

‘നശിച്ച ലോകത്തോടും വിഷാദത്തോടും വിട’; ആശങ്കയുടെ മുൾമുനയിൽ നടിയുടെ കുറിപ്പ്

jayashree

ബിഗ് ബോസ് താരവും കന്നട നടിയുമായ ജയശ്രീ രാമയ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സിനിമാ ലോകത്ത് കൊണ്ടുപിടിച്ച ചർച്ചാ വിഷയം. ആത്മഹത്യ സൂചനയുടെ സ്വരത്തിൽ താരം പങ്കുവച്ച കുറിപ്പാണ് പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും അസ്വസ്ഥരാക്കുന്നത്. 'നിർത്തുന്നു. നശിച്ച ലോകത്തോടും വിഷാദത്തോടും വിട' എന്നായിരുന്നു താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

ആത്മഹത്യാസൂചനയാണോ നടി നൽകിയത് അതോ സമൂഹമാധ്യമങ്ങൾ ഒഴിവാക്കുകയാണോ എന്നൊക്കെ നാലുഭാഗത്തും ചർച്ചകളായി. സംഭവം ആരാഞ്ഞ് കമന്റ് ബോക്സുകളിൽ നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. വേണ്ടപ്പെട്ടവർ ഉടൻ ഇടപെടണമെന്നും അവരുെട ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെന്നും കൂടുതൽ പേർ അഭിപ്രായപ്പെട്ടു.

സുഹൃത്തുക്കളടക്കം താരത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതിരുന്നത് ആശങ്ക വർധിപ്പിക്കുകയും ചെയ്തു. . തുടർന്ന് സുഹൃത്തായ അശ്വതി ഷെട്ടി ജയശ്രീയെ ബന്ധപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് അവസാനമായത്.

കുറച്ച് കാലങ്ങളായി ജയശ്രീ ഒറ്റയ്ക്കാണ് താമസമെന്നും ഫെയ്സ്ബുക്ക് മെസേജിന് സുഖമെന്ന് മറുപടി നൽകിയെങ്കിലും പോസ്റ്റ് തന്നെ ഞെട്ടിച്ചുവെന്നും അശ്വതി പറയുന്നു. തുടർച്ചയായി വിളിച്ച ശേഷമാണ് അവർ ഫോണെടുത്തത്. 

ജയശ്രീ കരയുകയായിരുന്നുവെന്നും താൻ സമാധാനിപ്പിച്ചതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും അശ്വതി കൂട്ടിച്ചേർത്തു. അശ്വതിയുമായി സംസാരിച്ച ശേഷം താനിപ്പോൾ ഓക്കെയാണെന്നും എല്ലാവരോടും സ്നേഹമെന്നും അവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.