Friday 24 May 2019 10:36 AM IST : By സ്വന്തം ലേഖകൻ

ഇലക്ഷന് ആര് ജയിക്കുമെന്ന് ജയസൂര്യ, പ്രായമാകുമ്പോൾ പറയാമെന്ന് കുട്ടിക്കുറുമ്പി; ചിരി നിറച്ച് വിഡിയോ

jayasurya

യുഡിഎഫ്, എൽഡിഎഫ്, ബിജെപി ഇക്കൂട്ടത്തിൽ ആര് ജയിക്കും...പ്രബുദ്ധ കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന വിധിദിനത്തിൽ ഈ ചോദ്യം നേരിട്ടത് ഒരു കുട്ടിക്കുറുമ്പിയാണ്. ചോദ്യം ചോദിച്ചത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയതാരം ജയസൂര്യ. എന്നാൽ ചോദ്യം ചോദിച്ചവരുടെ കിളിപറത്തി ഇതാ എത്തി നല്ല കിടിലൻ മറുപടി. ‘അതിനുത്തരം അറിയാൻ മാത്രം എനിക്ക് പ്രായമായിട്ടില്ലല്ലോ...പിന്നെങ്ങനെ പറയാനാ...എനിക്കറിയാൻ പാടില്ല’.

സോഷ്യൽ മീഡിയയിലാണ് ഈ കുട്ടിക്കുറുമ്പിയുടെ എപിക് മറുപടി നിറഞ്ഞ് നിൽക്കുന്നത്. ജയസൂര്യ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഈ രസകരമായ കാഴ്ച. എത്ര മണിക്ക് പ്രായമാകും എന്ന് ചോദിക്കുമ്പോഴും ഉണ്ട് നല്ല അഡാറൊരു മറുപടി. നാളെ തനിക്ക് പ്രായമാകുമെന്നും, അന്നേരം പറയാമെന്നുമായിരുന്നു മറുപടി.

കുറുമ്പും കുസൃതിയും നിറഞ്ഞ ഈ കാഴ്ച ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ഔദ്യോഗിക യൂ ട്യൂബ് പേജിലടക്കം ഷെയർ ചെയ്തിട്ടുണ്ട്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഈ ചിരിക്കാഴ്ച.