Saturday 20 April 2019 11:17 AM IST : By സ്വന്തം ലേഖകൻ

കെ.ജി.എഫ് താരവും മീരാ വാസുദേവിന്റെ മുൻ ഭർത്താവുമായ ജോൺ കൊക്കൻ വിവാഹിതനായി! വധു ബിഗ് ബോസ് താരം: ചിത്രങ്ങള്‍ കാണാം

j1

നടൻ ജോൺ കൊക്കൻ വിവാഹിതനായി. ബിഗ് ബോസ് താരം പൂജ രാമചന്ദ്രനാണ് വധു. ജോണിന്റെയും പൂജയുടെയും രണ്ടാം വിവാഹമാണിത്. പ്രശസ്ത നടി മീരാ വാസുദേവാണ് ജോണിന്റെ ആദ്യ ഭാര്യ. പൂജയാണ് വിവാഹ വാർത്ത ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കു വച്ചത്. വിവാഹ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.

ഹിന്ദു മതാചാര പ്രകാരം, വിഷുദിനത്തിലായിരുന്നു അതീവ രഹസ്യമായി വിവാഹച്ചടങ്ങുകള്‍.

ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്കെത്തിയത്. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റര്‍ 1 എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ജോണ്‍ കോക്കന്‍ തെന്നിന്ത്യന്‍ സിനിമയിലെ സുപരിചിത മുഖമാണ്. പൂജ മുന്‍പ് വിവാഹം ചെയ്തിരുന്നത് ഒരു അവതാരകനെ ആയിരുന്നു. 2017ല്‍ ഇവര്‍ വിവാഹ മോചനം നേടി.

j2

ജോണ്‍ കോക്കനും 2016ല്‍ മീര വാസുദേവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. മീരയുമായുള്ള വിവാഹത്തില്‍ ജോണിന് ഒരു കുട്ടിയുണ്ട്.