Saturday 03 November 2018 11:35 AM IST : By സ്വന്തം ലേഖകൻ

‘മ്യൂസിക്കൽ ജോസഫ്’; ‘പണ്ട് പാടവരമ്പത്തിലൂടെ...’ വൈറലാകുന്നു: വിഡിയോ

joseph

സൂപ്പർഹിറ്റായ ‘പൂമുത്തോൾ’ക്ക് ശേഷം ജോസഫിലെ ആദ്യ വിഡിയോ ഗാനവും വൈറലാകുന്നു. ‘പണ്ട് പാടവരമ്പത്തിലൂടെ...’ എന്നാരംഭിക്കുന്ന, നാടൻ ശൈലിയിലുള്ള ഈ ഗാനം വരികളും സംഗീതവും ആലാപനവും ദൃശ്യഭംഗിയും കൊണ്ട് മുന്നിട്ട് നിൽക്കുന്നു. ഭാഗ്യരാജ് വരികളെഴുതി സംഗീതം പകർന്ന ഗാനം ജോജു ജോർജും ബെനഡിക്ട് ഷൈനും ചേർന്നാണ് പാടിയിരിക്കുന്നത്.

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫിൽ ജോജുവാണ് നായകൻ. ചിത്രത്തിന്റെ ടീസറും ആദ്യ ഗാനവും ശ്രദ്ധേയമായിരുന്നു. ഷാഹി കബീറാണ് തിരക്കഥാകൃത്ത്. ചിത്രം ഉടൻ തിയേറ്ററിലെത്തും.

വിഡിയോ :