Monday 23 April 2018 02:45 PM IST : By സ്വന്തം ലേഖകൻ

ശോ, ഈ പിള്ളേര് എന്നെ പുകഴ്ത്തി കൊല്ലും; അങ്കിളിന്റെ ട്രോള്‍ പങ്കുവച്ച് ജോയ് മാത്യു

joy_mathew

ജോയ് മാത്യു കഥയും തിരക്കഥ എഴുതി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.  ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെ  അങ്കിളിനെക്കുറിച്ചുള്ള ട്രോള്‍ പങ്കുവച്ച് ജോയ് മാത്യു. ഷട്ടറിന് ശേഷം ജോയ് മാത്യും തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. സാധാരണ ജോയ് മാത്യു ചിത്രങ്ങള്‍ കൂടുതല്‍ പബ്ലിസിറ്റി ഉണ്ടാകില്ല. അങ്കിളിനും അതുപോലെയാണ്. കൂടുതല്‍ പ്രൊമോഷന്‍ പരിപാടികളൊന്നും ഉണ്ടായിട്ടില്ല. എന്നാലും സിനിമ കസറുമെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇത് തന്നെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാട്ടിയാണ് ട്രോളര്‍മാര്‍ ജോയ്മാത്യുവിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ”അങ്കിളിന്റെ പുറകില്‍ ജോയ് മാത്യു എന്നൊരു ഐറ്റം ഉണ്ട്. അങ്ങേര്‍ക്ക് റിലീസിന് മുന്‍പ് കോടികള്‍ മുടക്കി പ്രൊമോഷന്‍ കൊടുക്കുന്ന പതിവ് പണ്ടേ ഇല്ല”. ട്രോളര്‍മാര്‍ പറഞ്ഞു.

troll

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രോളാണെന്ന് ചൂണ്ടികാട്ടി ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്കില്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ആറ് ഭാഷകളിലേക്ക് അതിലപ്പുറം നിങ്ങളുടെ മനസ്സിലേക്കും അങ്കിള്‍ എത്തുകയാണെന്ന് ജോയ് മാത്യു പറഞ്ഞു.